കോഴിക്കോട്: ക്വട്ടേഷൻ ബലാത്സംഗത്തിലെ അതിജീവിതയായ നടിക്ക് നീതി ആവശ്യപ്പെട്ട് ജനുവരി രണ്ടിന് കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ വിവിധ കൂട്ടായ്മമകളുടെ ഒത്തുചേരൽ സംഘടിപ്പിക്കുന്നു.
കോഴിക്കോട്ടെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘അവൾക്കൊപ്പം’ പരിപാടി മാനാഞ്ചിറക്ക് മുമ്പിൽ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചിത്രരചനയോടെ തുടക്കമാകും. തുടർന്ന് കെ.ടി.മുഹമ്മദിന്റെ പ്രതിമക്ക് മുൻപിൽ നിന്ന് പ്രകടനമായി മാനാഞ്ചിറ ഓപ്പൺ സ്റ്റേജിലേക്ക് എത്തിച്ചേരും.
നടനും നിർമാതാവുമായ പ്രകാശ് ബാരെ മുഖ്യ പ്രഭാഷണം നിർവഹിക്കും. കവിത,നാടൻ പാട്ടുകൾ, നാടകം, സംഗീത ശിൽപ്പം, പ്രതിജ്ഞ എന്നിങ്ങനെ മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടികൾ അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർ പേഴ്സൺ . കെ.അജിത കൺവീനർ -ദീദി ദാമോദരൻ കോ ഓഡിനേറ്റർ ബൈജു മേരിക്കുന്ന് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.