ഓമശ്ശേരി: കൊയിലാണ്ടി- എടവണ്ണപാറ സംസ്ഥാന പാതയിൽ പൊടിയിൽ മുങ്ങി നാട്ടുകാർ. താമരശ്ശേരി - ഓമശ്ശേരി - മുക്കം ഭാഗങ്ങളിലാണ് ഇപ്പോൾ തകൃതിയായ പണി നടക്കുന്നത്. റോഡിലെ പഴയ ടാറിങ് പൊളിച്ചു മാറ്റി ദിവസങ്ങളോളം പുതുതായി ടാർ ചെയ്യാതെ മാറ്റിയതാണ് ജനത്തെ പൊറുതി മുട്ടിച്ചത്. ഓമശ്ശേരി ടൗണിലെ കച്ചവടക്കാരും ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരും പൊടിയിൽ പൊറുതി മുട്ടി. കച്ചവടക്കാർ പൊടിക്കെതിരെ സംഘടിപ്പിച്ചു. കരാറുകാർ പേരിനു വല്ലപ്പോഴും റോഡ് നനക്കുന്നുണ്ടെങ്കിലും അത് പെട്ടെന്നു ഉണങ്ങി വീണ്ടും പൊടിയാവുകയാണ്. ടാറിങ് വേഗത്തിൽ നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.