യുദ്ധവിരുദ്ധ സംഗമം

മുക്കം: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുക്കത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി. അൻവർ ഉദ്ഘാടനം ചെയ്തു. റഷ്യയുടെ ഏകപക്ഷീയ അക്രമത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റിയംഗം ശംസുദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ എ.പി. മുരളീധരൻ മാസ്റ്റർ, വിമൻ ജസ്റ്റിസ് മൂവ്മൻെറ് മണ്ഡലം കൺവീനർ ഇ.എൻ. നദീറ,കെ.എസ്‌.ടി.എം വൈസ് പ്രസിഡന്റ് എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.ടി. ഹമീദ് സ്വാഗതവും വി.പി. നൗഫൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.