തെരുവുനായ്  വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു തെരുവുനായ  വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു. തെരുവുനായ  വീടിനകത്തു കയറി പിഞ്ചുകുട്ടിയെ കടിച്ചു.

പാലേരി: ഉറങ്ങിക്കിടന്ന പിഞ്ചു കുട്ടിയെ തെരുവുനായ് വീടിനകത്തു കയറി കടിച്ചു പരിക്കേൽപിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട്ടെ നെല്ലിയോടൻ കണ്ടി നൗഷാദിന്റെ മൂന്നര വയസ്സുള്ള മകൻ ആദമാണ് നായയുടെ ആക്രമണത്തിനിരയായത്. മുഖത്തും കൈക്കും കടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരിക്ക് സാരമുള്ളതാണ്. കുട്ടിയുടെ മാതാവ് ഭക്ഷണമുണ്ടാക്കുന്ന തിരക്കിൽ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തി നായെ തുരത്തുകയായിരുന്നു. പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. കടിയങ്ങാട് ടൗൺ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയതായി നേരത്തേ തന്നെ പരാതിയുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.