'എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കണം'

കോഴിക്കോട്: യുക്രെയ്​നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാഷനലിസ്റ്റ് മഹിള കോൺഗ്രസ് (എൻ.എം.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പോളണ്ട്, ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾ വഴി നാട്ടിലേക്ക് കൊണ്ടുവരുന്നവരുടെ പരമാവധി എണ്ണം വർധിപ്പിക്കണം. ബങ്കറുകളിൽ കഴിയേണ്ടിവരുന്നവർക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര സർക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് ഓഫിസിൽ അനിത കുന്നത്ത് അധ്യക്ഷത വഹിച്ചു. സിസില, ടി.വി. മാധവി അമ്മ, സുജാത ഗോപാലകൃഷ്ണൻ, ശൈലജ കുന്നോത്ത്, തുഷാര, റീന കല്ലുങ്കൽ, സൂര്യപ്രിയ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.