വിജ്ഞാനവാടി തട്ടിയെടുക്കാൻ ശ്രമമെന്ന്​: പ്രതിഷേധവുമായി ദലിത് സംഘടനകൾ

വെള്ളിമാടുകുന്ന്​: തച്ചാംകോട് പട്ടികജാതി കോളനിയിലെ വിജ്ഞാനവാടി കെട്ടിടം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോളനിവാസികളും ദലിത് സഘടനകളും രംഗത്ത്. 50 വർഷം മുമ്പ് എൻ.ജി.ഒ ക്വാട്ടേഴ്സി​നു സമീപം പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ പതിച്ചു നൽകിയ 10 സെന്‍റ്​ കോളനിവാസികൾക്കായി കോളനിയുടെ സ്ഥലത്ത് നിർമിച്ച കെട്ടിടം കൈക്കലാക്കാനാണ്​ ശ്രമം. 2011ൽ യു.ഡി.എഫ് സർക്കാർ പട്ടികജാതി/വർഗ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ്​ കെട്ടിടം. വിവര സാങ്കേതിക വിദ്യയിൽ പട്ടിക വിഭാഗക്കാരെയും മുൻനിരയിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്​. കേരള പൊലീസ് കൺസ്ട്രക്​ഷൻ അക്കാദമിക്കായിരുന്നു നിർമാണ ചുമതല. പട്ടികജാതി വിദ്യാർഥികളുടേയും യുവാക്കളുടേയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് ആനുകാലിക വിജ്ഞാനങ്ങൾ നേടാനും മത്സര പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും സഹായിക്കുന്ന കേന്ദ്രത്തിനുവേണ്ടിയാണ് വിജ്ഞാൻ വാടികൾ സ്ഥാപിച്ചതെങ്കിലും ഇന്‍റർനെറ്റ്​ സൗകര്യങ്ങളുള്ള കമ്പ്യൂട്ടറുകൾ, വായനശാല, ശൗചാലയം, വൈദ്യുതി - വെള്ളം കണക്ഷൻ എന്നിവയൊന്നും സജ്ജീകരിക്കാതെയാണ് കോളനിവാസികൾക്ക് കെട്ടിടം നൽകിയത്. ഇതിനുള്ള ഫണ്ടു സഹിതമാണ് ഈ പദ്ധതി നടപ്പാക്കിവരുന്നതെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ഇവയൊന്നും ഇവിടെ നടപ്പാക്കിയിട്ടില്ലെന്നാണ്​​ കോളനിവാസികൾ പറയുന്നത്​. ഇതിനിടെ, കെട്ടിടം ലഭിക്കാൻ കോർപറേഷനും സംസ്ഥാന സർക്കാറി‍ൻെറ വിവിധ വകുപ്പുകളും സ്ഥലവും കെട്ടിടവും സ്വന്തമാക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും കോളനിവാസികളുടെ എതിർപ്പു മൂലം പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസവും കെട്ടിടത്തി‍ൻെറ താക്കോൽ നൽകാൻ ആവശ്യപ്പെട്ട്​ ചിലർ എത്തി. നൽകിയില്ലെങ്കിൽ വേറെ പൂട്ടിട്ട് കെട്ടിടം പൂട്ടുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന്​ ​ കോളനിവാസികൾ പറഞ്ഞു. ഇതോടെ ദലിത് സംഘടനകളും രംഗത്തെത്തി. കേരള ദലിത് ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​ പി.ടി. ജനാർദനൻ, പട്ടികജാതി/വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ എന്നിവർ കോളനിയും കെട്ടിടവും സന്ദർശിച്ചു. കൈയേറ്റത്തിനെതിരെ ഉടൻ സമരസമിതിക്ക് രൂപം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. f/wed/cltphoto/colonyതച്ചാംകോട് പട്ടികജാതി കോളനിയിലെ വിജ്ഞാനവാടി കെട്ടിടം സതീഷ് പാറന്നൂർ, പി.ടി. ജനാർദൻ എന്നിവർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.