കോഴിക്കോട്: സംഘശക്തിയുടെ പ്രതീകമായി ഒരുകൂട്ടം ചിത്രകാരന്മാരുടെ പ്രദർശനം. കോവിഡ്കാലത്തിന്റെ ശ്വാസംമുട്ടലിനുശേഷം സജീവതയിലേക്കു നീളുന്ന കലാരംഗത്തിന്‍റെ പ്രതീകമെന്നോണം 'ഓക്സിജൻ' എന്നു പേരിട്ടിരിക്കുന്ന ചിത്രപ്രദർശനത്തിൽ 73 പേരാണ് അണിനിരക്കുന്നത്. സാജു അയ്യമ്പിള്ളിയും തോലിൽ സുരേഷുമാണ് പ്രദർശനത്തിന്‍റെ ക്യുറേറ്റർമാർ. കറുപ്പിലും വെളുപ്പിലുമുള്ള വരകൾക്കു പുറമേ, കടുംനിറങ്ങളിൽ അക്രലിക് പ്രതലത്തിലുള്ള ചിത്രങ്ങളും കേരള ലളിതകല അക്കാദമിയിൽ നടക്കുന്ന പ്രദർശനത്തിലുണ്ട്. അക്രലികും ഓയിൽ പെയിന്‍റിങ്ങും ചേർന്ന മിക്സഡ് പ്രതല ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 73 പേരുടെയും ഒരു കലാസൃഷ്ടി വീതമാണുള്ളത്. 11 സ്ത്രീകളുടെയും രചനകളുണ്ട്. പ്രകൃതിയുടെയും മനുഷ്യരുടെയും വിവിധ ഭാവങ്ങളും തെയ്യമടക്കമുള്ള നിറസമൃദ്ധിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയവയാണ് മിക്ക ചിത്രങ്ങളും. ഈ കൂട്ടായ്മയുടെ ഏഴാമത്തെ പ്രദർശനമാണിത്. 2016ലായിരുന്നു ആദ്യപ്രദർശനം. ഈ മാസം എട്ടു വരെയാണ് കോഴിക്കോട്ടെ പ്രദർശനം. ചിത്രചരിത്രകാരനായ ചന്ദ്രൻ ടി.വി പ്രദർശനം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.