കോഴിക്കോട്: 'ലഹരി മരണക്കെണിയാണ്' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണം ഫെബ്രുവരി 20 മുതൽ മാർച്ച് 10വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വലിയ സാമൂഹിക ദുരന്തമാവുകയാണ് ലഹരി. വിദ്യാർഥികളെയും യുവാക്കളെയും വലയിലാക്കിയാണ് ലഹരിമാഫിയ സാമ്രാജ്യം വിപുലീകരിക്കുന്നത്. സാമൂഹികദുരന്തങ്ങൾക്ക് വഴിതുറക്കുന്നത് ദിവസവും കേരളം കണ്ടുകൊണ്ടിരിക്കുന്നു. ലഹരിയിൽനിന്ന് മോചനത്തിന് വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പരിശ്രമം വേണം. മദ്യലഭ്യത വ്യാപിപ്പിക്കുന്ന നടപടി കേരളസർക്കാർ തിരുത്തണം. പ്രാദേശികതലത്തിൽ കാമ്പയിൻ ഉദ്ഘാടനം, ജനകീയ ബോധവത്കരണം, ഗൃഹസമ്പർക്കം, കുടുംബസംഗമം, സമൂഹമാധ്യമ പ്രചാരണം, ഹ്രസ്വചിത്ര പ്രചാരണം, പ്രഭാഷണം, ടേബിൾ ടോക്ക്, കൗൺസലിങ്, ഡീഅഡിക്ഷൻ സഹായം എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. ജില്ല പ്രസിഡന്‍റ് ടി. ശാക്കിർ, ജോ. സെക്രട്ടറി ആർ.കെ. അബ്ദുൽ മജീദ്, കാമ്പയിൻ ജില്ല കൺവീനർ സുബൈർ കുന്ദമംഗലം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.