സുവീരനെ ആക്രമിച്ചതിൽ പ്രതിഷേധം

കോഴിക്കോട്​: സംവിധായകൻ സുവീരനെയും ജീവിതപങ്കാളി അമൃതയെയും വീടുകയറി ആക്രമിച്ച സംഘ്പരിവാറുകാരെ ഒറ്റപ്പെടുത്തണമെന്നും സാംസ്കാരിക പ്രവർത്തകർക്കുനേരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ ചെറുക്കാൻ സാംസ്കാരിക പ്രതിരോധം വളർത്തിയെടുക്കണമെന്നും ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ മുൻകൂട്ടി തടയുന്നതിനും സർക്കാർ തയാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. സംവിധായകൻ സുവീരനും അമൃതക്കുമെതിരായ ആക്രമണത്തിൽ നാടക്​ ജില്ല കമ്മറ്റി പ്ര​തിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.