കോഴിക്കോട്: കോതിയില്‍ മലിന ജലസംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കുന്ന സ്ഥലം സന്ദർശിക്കാനെത്തിയ മേയറുടെ മുന്നിൽ സ്ഥലവാസികളുടെ വാക്കേറ്റം. പ്രദേശത്തുള്ള ഭരണകക്ഷി അനുകൂല പ്രവർത്തകർ മറ്റ് ഭാഗങ്ങളിൽ നിന്ന് വന്ന സ്വന്തം മുന്നണിയിലെ ചിലരുമായി പ്ലാന്റിനെ ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വേദിയൊരുക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പുനൽകിയശേഷമാണ് മടങ്ങിയത്. മേയര്‍ക്കൊപ്പം ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി. രാജന്‍, നഗരസഭ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോതിയിലെത്തിയത്. കൗണ്‍സിലര്‍ പി. മുഹ്‌സിനയും സ്ഥലത്തെത്തി. ഭരണകക്ഷി പ്രവർത്തകരിൽ ചിലർക്ക് പ്ലാന്‍റ് വരുന്നതിലുള്ള ആശങ്കയാണ് വാക്കേറ്റത്തിനു കാരണം. മറ്റു പ്രദേശത്ത് നിന്ന് വന്നവർ അനുകൂലിച്ച് സംസാരിച്ചപ്പോഴാണ് വാക്കേറ്റം. മാലിന്യ പ്ലാന്‍റിനെതിരായ ജനകീയ പ്രതിരോധസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് കൗണ്‍സിലര്‍ പി. മുഹ്‌സിനയും പറഞ്ഞു. വെള്ളയിൽ ആവിക്കൽ പണിയുന്ന പ്ലാന്‍റിനെതിരെയും മേയറുടെ മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.