മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധം

കോഴിക്കോട്​: മീഡിയവൺ സം​പ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നേതൃത്വത്തിൽ​ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു​. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​​ ഹമീദ്​ വാണിയമ്പലം ഉദ്​ഘാടനം ചെയ്തു. മീഡിയ വണിനെ വിലക്കിയത്​ ഭരണഘടനക്കെതിരായ അപായസൂചനയാണെന്ന്​ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ വിവരങ്ങൾ അറിഞ്ഞാൽ മതി എന്ന നിലപാടിലാണ്​ കേന്ദ്രസർക്കാറെന്ന്​ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി പറഞ്ഞു. വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ്​​ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, നിജേഷ്​ അരവിന്ദ്​, അംബിക, ഫൈസൽ പൈങ്ങോട്ടായി, മുസ്തഫ കൊമ്മേരി, ടി.കെ മാധവൻ, സുബൈദ കക്കോടി, മുനീബ്​ എലങ്കമൽ എന്നിവർ സംബന്ധിച്ചു. മുസ്തഫ പാലാഴി സ്വാഗതവും പി.സി മുഹമ്മദ്​ കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.