വനിതാ എസ്​.ഐയെ അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരെ കൂടുതൽ അന്വേഷണം

കോഴിക്കോട്‌: വനിതാ എസ്‌.ഐയെ അപമാനിക്കാൻ ശ്രമിച്ചയാളുടെ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്​. വ്യാഴാഴ്ച രാത്രി മെഡി. കോളജ്‌ പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ വെള്ളിപറമ്പ്‌ ആറാംമൈലിനടുത്ത്​ പിടിയിലായ പൂവാട്ടുപറമ്പ്‌ പുറക്കാട്ടുകാവ്‌ മീത്തൽ ഷെറിൽ (35) വനിതാ എസ്‌.ഐയോട്‌ അപമര്യാദയായി പെരുമാറിയെന്നാണ്​ കേസ്​. വാഹന പരിശോധനക്കിടെ​ ഇയാൾ പ്രശ്നമുണ്ടാക്കിയെന്നാണ്​ പരാതി. ഫോണിൽനിന്ന്‌ ലഭിച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ്​ പൊലീസിന്​ പ്രതിയുടെ കാര്യത്തിൽ കൂടുതൽ സംശയത്തിന്​ കാരണം. വാഹന പരിശോധനയിലായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥക്കരികിലേക്ക്‌ ബൈക്ക്‌ നിർത്തി ഇറങ്ങിവന്ന ഇയാൾ അപമര്യാദയായി പെരുമാറിയശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചതായാണ്​ പരാതി. വനിതാ എസ്‌.ഐ തന്നെ ഇയാളെ വാഹനത്തിൽ പിന്തുടർന്നു. ഒരു കിലോമീറ്ററിനുള്ളിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചു. മെഡി. കോളജ്‌ സി.ഐ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിൽ ഇയാൾ അബ്‌കാരി കേസിൽ പ്രതിയാണെന്ന്​ കണ്ടെത്തിയതായും പൊലീസ്​ പറഞ്ഞു. തുടർന്നാണ്‌ പ്രതിയുടെ ഫോൺ പരിശോധിച്ചത്‌. ഫോണിൽ ഇയാൾ സന്ദേശമയച്ച സ്ത്രീകളടക്കമുള്ളവരെ ശനിയാഴ്ച സ്റ്റേഷനിൽ വിളിപ്പിച്ച്‌ ചോദ്യം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.