കെ റെയിൽ വിരുദ്ധ സന്ദേശയാത്രപടം Saji 2 അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി കെ റെയിൽ പ്രതിരോധ സമിതി നടത്തിയ സന്ദേശയാത്ര വടകര: അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി കെ റെയിൽ പ്രതിരോധ സമിതി മുക്കാളി ടൗൺ മുതൽ കുഞ്ഞിപ്പള്ളി വരെ കെ റെയിൽ വിരുദ്ധ സന്ദേശയാത്ര നടത്തി. പാരിസ്ഥിതിക ആഘാതം മൂലം ഒരു നാടിൻെറ ജനജീവിതം ദുസ്സഹമാക്കുന്ന സിൽവർ ലൈൻ പരിഷ്കാരങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്ന് സന്ദേശ യാത്രയിൽ ആവശ്യപ്പെട്ടു. പ്രതിരോധ സമിതി ചെയർമാൻ അജ്മാൻ ഇസ്മാഈൽ ഹാജി യാത്ര ഉദ്ഘാടനം ചെയ്തു. കൺവീനർ വി.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി. ബാബുരാജ്, വി.കെ. അനിൽകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, അശോകൻ ചോമ്പാല, എം. ഇസ്മാഈൽ, കാസിം നെല്ലോളി, കെ.പി. വിജയൻ, കെ.പി. രവീന്ദ്രൻ സംസാരിച്ചു. ഗൃഹസന്ദർശന സന്ദേശ യാത്രക്ക് നസീർ വീരോളി, എൻ. ധനേഷ്, പി.പി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.