നീലേശ്വരം: ഇ.എം.എസ് സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച സിന്തറ്റിക് ട്രാക്ക് തെരുവുനായ്ക്കൾ നശിപ്പിക്കുന്നു. കറുത്ത റബർ പ്രതലത്തിനു മുകളിൽ മൂന്നാം പാളി റബർ പൊടികളിട്ട് ഫിനിഷ് ചെയ്യുന്നതിനിടയിലാണ് ചുറ്റുമതിൽ ചാടിക്കടന്ന് തെരുവുനായ്ക്കൾ ട്രാക്ക് മാന്തിപ്പൊളിക്കുന്നത്. ഇതുമൂലം ഒരിക്കൽ വിരിച്ച മേൽപാളികൾ വീണ്ടും മുറിച്ചെടുത്ത് വിരിച്ച് ഫിനിഷ് ചെയ്യേണ്ടിവരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത് ഇരട്ടി പണിയുണ്ടാക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്ക് പണി പൂർത്തിയാക്കാനാവാത്ത അവസ്‌ഥയിലാണ്. നേരത്തേ എത്തിയ മഴ, ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവ് എന്നിവക്കിടയിൽ ഇരട്ടിപ്പണി നൽകുകയാണ് നായ്ക്കൾ. മൂന്നു പാളികളായി ഒരുക്കേണ്ട ട്രാക്കിലെ ആദ്യത്തെയും രണ്ടാമത്തേതും പൂർത്തിയായി. മൂന്നാമത്തെ പാളിയിലാണ് തെരുവുനായ് ശല്യം. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബാൾ കളിസ്ഥലം, എട്ട് ലൈനുകളായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഗാലറി സൗകര്യങ്ങളോടുകൂടിയ വോളിബാൾ-ബാസ്കറ്റ്ബാൾ കോർട്ട്, മൂന്ന് നിലകളിലായുള്ള പവിലിയൻ കെട്ടിടം, നീന്തൽക്കുളം തുടങ്ങി ആധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. സിന്തറ്റിക് ട്രാക്കും കോർട്ടുകളും ഒരുക്കാനുള്ള വിദഗ്ധ പ്രവൃത്തികളാണ് ബാക്കിയായിരുന്നത്. അതാണ് വേഗത്തിൽ നടക്കുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫിസിന് മുൻവശത്തുള്ള ഏഴേക്കറിലാണ് സ്‌റ്റേഡിയം. 2017ലെ സർക്കാർ ബജറ്റിലാണ് പദ്ധതിക്കായി 17.04 കോടി രൂപ കിഫ്ബി വഴി വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.