പ്രവേശനോത്സവം@ ഓൺലൈൻ

പ്രവേശനോത്സവം@ ഓൺലൈൻP3കണ്ണൂർ: പുത്തനുടുപ്പും കുടയുമായി സ്​കൂളിലെത്താനാവില്ലെങ്കിലും ഇത്തവണയും പ്രവേശനോത്സവം കളറാവും. ആദ്യദിനത്തിലെ കുഞ്ഞുകൂട്ടുകാരുടെ കരച്ചിലും പിണക്കവുമൊന്നുമില്ലാത്ത ന്യൂജൻ ​പ്രവേശനോത്സവമാണ്​ ഇത്തവണയും. ക്ലാസ്​മുറികളിലെത്താതെ ഓൺലൈൻ പ്ലാറ്റ്​ഫോമുകളിലൂടെ ചൊവ്വാഴ്​ച അധ്യയനത്തിന്​ തുടക്കമാകും. കോവിഡ് മാഹാമാരിയുടെ ​പശ്ചാത്തലത്തിൽ എല്ലാവിധ ഒരുക്കങ്ങളോടെയും ജില്ലതലത്തിലും സ്​കൂളുകളിൽ പ്രത്യേകമായും അധ്യയനവർഷത്തി​ൻെറ ആദ്യദിനം ഉഷാറാക്കാൻ അധ്യാപകരും വിദ്യാർഥികളും ഒരുങ്ങിക്കഴിഞ്ഞു. ജില്ല പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് പ്രവേശനോത്സവത്തി​ൻെറ ജില്ലതല പരിപാടി കണ്ണൂരിൽ സംഘടിപ്പിക്കും. ജില്ല പഞ്ചായത്ത് ഹാളിൽ രാവിലെ 9.30ന് വിവിധ പരിപാടികളോടെ തുടക്കമാകും. ജെമിനി ശങ്കരൻ, അനശ്വര രാജൻ, അനന്യ എന്നിവർ ചേർന്ന് തിരിതെളിക്കും. പ്രവേശനോത്സവ സന്ദേശം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നൽകും. സന്തോഷ് അയ്യോത്ത് രചിച്ച് സതീഷ് വിനോദ് സംഗീതം നൽകിയ സ്വാഗത ഗാനത്തോടെ പരിപാടികൾ ആരംഭിക്കും. കലോത്സവ വേദികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാപ്രകടനങ്ങൾ അരങ്ങേറും. ഫോക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറും. പൊതുജനങ്ങൾക്ക് ഹാളിൽ പ്രവേശനം അനുവദിക്കില്ല. ജില്ല പഞ്ചായത്ത് ഫേസ്ബു​ക്ക് പേജിലൂടെയും മാധ്യമങ്ങളിലൂടെയും 9.30 മുതൽ 11 വരെ ലൈവായി പരിപാടികൾ വീക്ഷിക്കാം. സ്​കൂൾ തലത്തിൽ നടക്കു​ന്ന പ്രവേശനോത്സവത്തിനായി വിദ്യാർഥികൾ ഒരുങ്ങിക്കഴിഞ്ഞു. പാട്ടും നൃത്തവുമായി വിഡിയോ റെക്കോഡ്​ ചെയ്​ത്​ ഓൺലൈൻ ഗ്രൂപ്പുകളിൽ അയക്കേണ്ട തിരക്കിലാണ്​ രക്ഷിതാക്കൾ. ഓണ്‍ലൈനില്‍ വീണ്ടുമൊരു അധ്യയനവര്‍ഷത്തിനാണ് ചൊവ്വാഴ്ച തുടക്കമാവുന്നത്.photo: sp 03അകലെയാണെങ്കിലും അടുത്തുണ്ട്​...കോവിഡ് കാലത്ത് ഓൺലൈനിലൂടെയാണ് സ്കൂളിലെ ഒന്നാം ക്ലാസി​‍ൻെറ മണി മുഴങ്ങുക. ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി, പുതുതായി പ്രവേശനം നേടിയ കുട്ടികളോട് വിഡിയോ കാളിലൂടെ സംസാരിക്കുന്ന കണ്ണൂർ തളാപ്പ് മിക്സഡ് യു.പി സ്കൂളിലെ അധ്യാപിക ശ്രീഗംഗപി. സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.