ആറാം ക്ലാസുകാരിയെ തേടി രാഷ്​ട്രപതിയുടെ കത്ത്​

ചെറുപുഴ: രാഷ്​ട്രപതിയെ നേരിട്ടു കാണാന്‍ കഴിയാത്തതി​‍ൻെറ സങ്കടം പങ്കുവെച്ചും ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടും കത്തെഴുതിയ ആറാം ക്ലാസുകാരിക്ക് സ്വപ്‌നസാഫല്യമായി രാഷ്​ട്രപതിഭവ​‍ൻെറ സമ്മാനം. രാഷ്​ട്രപതിയെ ഒന്നു നേരിട്ടു കാണണമെന്നായിരുന്നു ചെറുപുഴ ജെ.എം.യു.പി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥിനി പി. പ്രമുദയുടെ ആഗ്രഹം. ഈ ആഗ്രഹം അടുത്തൊന്നും സാധിക്കില്ലെന്നറിയാമായിരുന്നു. അതിനാല്‍ രാഷ്​ട്രപതി ഒപ്പിട്ട ഒരു ഓട്ടോഗ്രാഫ് കിട്ടിയാല്‍ കൊള്ളാമെന്നായി. അങ്ങനെ ത​‍ൻെറ ആഗ്രഹം അറിയിച്ചുകൊണ്ട് രാഷ്​ട്രപതിക്ക് പ്രമുദ ഇംഗ്ലീഷില്‍ ഒരു കത്തെഴുതി. കഴിഞ്ഞ മാര്‍ച്ച് 27നാണ് കത്തയച്ചത്. അതിനു മറുപടി പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം രാഷ്​ട്രപതി ഭവ​‍ൻെറ മേല്‍വിലാസത്തില്‍ നിന്നും ഒരു കത്ത് എത്തിയപ്പോള്‍ പ്രമുദ അമ്പരന്നുപോയി. കവറിനുള്ളില്‍ സ്വര്‍ണവര്‍ണമുള്ള പേപ്പറില്‍ രാഷ്​ട്രപതി രാംനാഥ് കോവിന്ദി​‍ൻെറ ചിത്രവും അതിനൊപ്പം അദ്ദേഹത്തി​‍ൻെറ ഡിജിറ്റല്‍ ഒപ്പും. താന്‍ ഏറെ ആഗ്രഹിച്ച് എഴുതിയ കത്തിന് ഇത്ര വിലപിടിച്ചൊരു മറുപടി സത്യത്തില്‍ പ്രമുദ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ, ​ൈകയൊപ്പോടു കൂടിയ ത​ൻെറ ചിത്രം സമ്മാനിച്ച രാഷ്​ട്രപതിക്ക് എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ സങ്കടത്തിലാണ് ഈ മിടുക്കി. ചെറുപുഴ തപാ​േലാഫിസ് ജീവനക്കാരനായ പലേരി പ്രകാശ​‍ൻെറയും ഷീലയുടെയും മകളാണ് പ്രമുദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.