റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

കുമ്പള: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടാക്​സി ഡ്രൈവർ കാറിടിച്ച് മരിച്ചു. കല്ലങ്കൈ ബള്ളൂരിലെ ബി. പത്മനാഭനാണ്​ (40) മരിച്ചത്. കല്ലങ്കൈയിൽ ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. കാസര്‍കോടുനിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. കാര്‍ ഡ്രൈവറെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. കുമ്പളയില്‍ ടാക്‌സി ഡ്രൈവറായിരുന്നു പത്മനാഭന്‍. പരേതനായ ദാമോദര​​ൻെറയും ദേവകിയുടേയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: തൃഷ, തനീഷ, തീര്‍ത്ഥ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരന്‍: ബി. ദിനേശ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.