ടി.സിദ്ദീഖിന് കോവിഡ്: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പത് അംഗങ്ങള്‍ ക്വാറൻറീനില്‍

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സ്മിത ചോണാടും വൈസ് പ്രസിഡൻറ്​ ആമിന എടത്തിലും ഉള്‍പ്പെടെയുള്ള ഒമ്പതോളം ജനപ്രതിനിധികള്‍ ക്വാറൻറീനില്‍. കഴിഞ്ഞ ദിവസം കാരമൂലയില്‍ ഭരണസമിതി അംഗങ്ങള്‍ക്കുള്ള സ്വീകരണ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ.ടി.സിദ്ദീഖിന് കോവിഡ് സ്​ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുത്ത അംഗങ്ങളും ക്വാറൻറീനില്‍ പ്രവേശിക്കേണ്ടി വന്നത്. രണ്ടാം വാര്‍ഡ് പ്രതിനിധി ജംഷിദ് ഒളകര വേദി പങ്കിടാത്തതിനാല്‍ സമ്പര്‍ക്ക സാധ്യത ഒഴിവായതിനാലാണ് ക്വാറൻറീൻ ഒഴിവായത്. ഭരണസമിതി അംഗങ്ങള്‍ നിരീക്ഷണത്തിലായതോടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കംവരാതിരിക്കാന്‍ ഫോണ്‍ മുഖാന്തരമുള്ള ഇടപെടലുകള്‍ക്കാണ് അംഗങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ അംഗങ്ങള്‍ ക്വാറൻറീനില്‍ പ്രവേശിക്കേണ്ടിവന്നത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക. 11ന്​ സ്​റ്റാൻഡിങ്​ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിരീക്ഷണത്തിലുള്ള ഒമ്പത് ജനപ്രതിനിധികളും പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും യോഗത്തിനെത്തുക. എല്ലാ അംഗങ്ങള്‍ക്കുമുള്ള പി.പി.ഇ കിറ്റുകള്‍ വീടുകളിലെത്തിച്ചു നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.