ഷി​െഗല്ല: കൂടരഞ്ഞിയിൽ പ്രതിരോധ നടപടി തുടങ്ങി

താഴെ കൂടരഞ്ഞിയിലെ 13കാരനാണ് രോഗം സ്ഥിരീകരിച്ചത് തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഷി​െഗല്ല രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ തുടങ്ങി. താഴെ കൂടരഞ്ഞിയിലെ 13കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബത്തിലെ മറ്റാർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടിക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്​തമല്ല. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മറ്റാർക്കും ഷി​െഗല്ല ബാധയില്ലെന്ന് കൂടരഞ്ഞി ഗവ. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് പറഞ്ഞു. കൂടരഞ്ഞിയുടെ പുറത്തുനിന്നാകാം രോഗം പകർന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.