ഈ വര്‍ഷം സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കും വടകര: കഴിഞ്ഞ കൗണ്‍സില്‍ നടപ്പാക്കിയതിൻെറ തുടര്‍ച്ചയും കാലം ആവശ്യപ്പെടുന്ന വികസനവുമാണ് പുതിയ കൗണ്‍സില്‍ വിഭാവനം ചെയ്യുന്നതെന്ന് വടകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു. വടകര പത്രപ്രവര്‍ത്തക കൂട്ടായ്മ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ. എല്ലാ വാര്‍ഡുകളെയും തരിശുരഹിത ഭൂമിയാക്കി മാറ്റും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ 1000 പേര്‍ക്ക് തൊഴില്‍ അവസരം നല്‍കും. വികസനത്തിൻെറ നേട്ടങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുമെന്ന് വൈസ് ചെയര്‍മാന്‍ പി.കെ. സതീശനും പറഞ്ഞു. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് ക്ഷീരവികസന പ്രോത്സാഹന പദ്ധതി ആരംഭിക്കുന്നതിലൂടെ കോവിഡാനന്തരം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ചെയർപേഴ്സൺ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി 2021ല്‍ പൂര്‍ത്തീകരിക്കും. നിലവില്‍ 574 അപേക്ഷകളാണുള്ളത്. ഇവയില്‍ 425 വീടുകള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കും. മാലിന്യമുക്ത നഗരമാക്കി മാറ്റാനുള്ള നടപടി ആരംഭിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും ഗ്രീന്‍ ഓഫിസാക്കി മാറ്റും. ഫ്രെബുവരി 15നോടെ ഇതു നടപ്പാക്കും. വടകര നഗരത്തിൻെറ മുഖം മാറ്റുന്ന അഞ്ച് പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. രണ്ടരകോടി ചെലവില്‍ വടകര പുതിയ ബസ്സ്റ്റാൻഡിനെ ആധുനികവത്കരിക്കും. കോട്ടപറമ്പ് നവീകരണ പ്രവൃത്തി സമയബന്ധിതമായി നടക്കും. അഞ്ചു വര്‍ഷം കൊണ്ട് വികസനപ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ചെയർപേഴ്സൺ പറഞ്ഞു. കാലം ആവശ്യപ്പെടുന്ന മാറ്റം വടകരയില്‍ നടപ്പാക്കുകയാണ് പുതിയ ഭരണസമിതിയുടെ പ്രധാന അജണ്ടയെന്ന് വൈസ് ചെയര്‍മാന്‍ പി.കെ. സതീശനും പറഞ്ഞു. നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ ഓരോന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കിയതുപോലെ വടകര നഗരസഭയിലും ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചതെല്ലാം നടപ്പാക്കും. വികസനത്തിൻെറ നേട്ടങ്ങള്‍ അവശത അനുഭവിക്കുന്നവരുള്‍പ്പെടെ എല്ലാവരിലുമെത്തിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക കൂട്ടായ്മ പ്രസിഡൻറ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.കെ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.