പയ്യോളി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങൽ ബ്രാഞ്ച് കനാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മൂടാടി പഞ്ചായത്തിലെ നന്തി - പള്ളിക്കര റോഡരികിൽ വീരവഞ്ചേരിയിൽ പൊതുമരാമത്ത് വകുപ്പ് പുതുതായി നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഓവുചാലിലൂടെയാണ് മലിനജലം സമീപത്തെ കനാലിലേക്ക് ഒഴുകിയെത്തുന്നത്. ഇതുകാരണം ഇവിടത്തെ വീടുകളിലെ കിണറുകളിൽ വെള്ളം കുടിക്കാൻ പറ്റാതെ നിരവധി വീട്ടുകാർ ദുരിതത്തിലാണ്. മുമ്പ് മോളാണ്ടിമുക്കിൽനിന്ന് പാറക്കാട് ഭാഗത്തേക്ക് ഒഴുകിയിരുന്ന ഓവുചാലിലെ വെള്ളമാണ് ഇപ്പോൾ വീരവഞ്ചേരി എൽ.പി സ്കൂളിനടുത്തുകൂടി ഒഴുക്കിവിടുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടുമാസം മുമ്പ് സ്ഥലത്ത് കക്കൂസ് മാലിന്യം വാഹനത്തിൽ കൊണ്ടുവന്നിട്ട സംഭവത്തിൽ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന് അന്വഷണം നടത്തിയെങ്കിലും പിന്നീട് അത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് തെളിഞ്ഞിരുന്നു. മലിനജലം ഒഴുകിയെത്തുന്നത് സംബന്ധിച്ച് ജലസേചന വകുപ്പ് അസി.എൻജിനീയർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.