ബേപ്പൂർ: വടക്കൻ കേരളത്തിലെ ചരിത്രപ്രധാന തുറമുഖ പട്ടണവും വ്യാപാരനൗകകളുടെയും ഉരുക്കളുടെയും നിർമാണകേന്ദ്രവുമായ ബേപ്പൂരിൻെറ വിനോദസഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി രാജ്യാന്തര നിലവാരത്തിലേക്കുയർത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പുലിമുട്ട് ബീച്ച്-മറീന ടൂറിസത്തിനായുള്ള 5.9 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർപുഴയുടെയും അറബിക്കടലിൻെറയും അഴിമുഖത്തിൻെറയും പ്രകൃതി സൗന്ദര്യമാസ്വദിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. തിരുവനന്തപുരത്ത് വരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികൾ കോവളം ബീച്ച്, ആലപ്പുഴ ബോട്ട് സവാരി, മൂന്നാറിലെ പ്രകൃതിസൗന്ദര്യം, കൊച്ചിയുടെ പൈതൃകം എന്നിവ കണ്ടു തിരിച്ചുപോകുന്ന പതിവിന് മാറ്റം വരുത്താൻ മലബാറിൻെറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കോർത്തിണക്കിയും പൈതൃകം നിലനിർത്തിയും ടൂറിസം സർക്യൂട്ട് സ്ഥാപിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.കെ.സി. മമ്മദ് കോയ എം.എൽ.എ പറഞ്ഞു. ജില്ല കലക്ടർ എസ്. സാംബശിവ റാവു, കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി. ബാലകിരൺ സ്വാഗതവും ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സി.പി. ബീന നന്ദിയും പറഞ്ഞു. മാന്ത്രികൻ പ്രദീപ് ഹുഡിനോയുടെ മാന്ത്രികവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.