കുന്ദമംഗലം: ഭരണരംഗത്തെ പരാജയം മറച്ചുപിടിക്കാൻ മുഖ്യമന്ത്രി സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ഗണേഷ് വഡേരി. വെൽഫെയർ പാർട്ടി കുന്ദമംഗലം നിയോജക മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും നിരന്തര ശ്രമങ്ങൾ നടത്തിയിട്ടും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സിറാജുദ്ദീൻ ഇബ്നുഹംസ (പ്രസി.), അൻഷാദ് മണക്കടവ് (വൈസ് പ്രസി.), എം.എ. സുമയ്യ (സെക്ര.), എൻ. ദാനിഷ് (ജോ.സെക്ര.), ടി.പി. ഷാഹുൽ ഹമീദ് (ട്രഷ.) എന്നിവരെ െതരഞ്ഞെടുത്തു. പ്രവാസിഫോറം ജില്ല സെക്രട്ടറി കെ. സലാഹുദ്ദീൻ അധ്യക്ഷതവഹിച്ചു. സിറാജുദ്ദീൻ ഇബ്നു ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.പി. ഷാഹുൽ ഹമീദ്, മുസ്‌ലിഹ് പേരിങ്ങോളം, എസ്.പി. മധുസൂദനൻ നായർ, സി. അബ്ദുറഹ്മാൻ, പി.കെ. ബിന്ദു, സിൻസിലി അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.