ജനപ്രതിനിധി സംഗമം

കക്കോടി: വി-തേർട്ടീൻ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിസംഗമം സംഘടിപ്പിച്ചു. കോർപറേഷൻ മേയർ ഡോ.എം. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. വി-തേർട്ടീൻ പ്രസിഡൻറ് എം.പി. പ്രവീൺ കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽ കുമാർ, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷീബ, വൈസ് പ്രസിഡൻറ്​ ടി.ടി. വിനോദ്, ടി. ശിവദാസൻ, എൻ.പി. ബിജേഷ്, മലയിൽ സുധീർ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങൾക്ക് ഉപഹാരം നൽകി. വി-തേർട്ടീൻ സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും കെ. സുധീഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.