കണ്ണൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂർ വളപട്ടണ്ണം സ്വദേശിയായ യുവാവ്​ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. വളപട്ടണം തങ്ങൾ വയൽ സ്വദേശി ആക്കോത്ത്​ ഹാരിസ്​ (38) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച രാത്രിയാണ്​ കുഴഞ്ഞുവീണത്​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം സ്​റ്റേഷൻ റോഡിലെ പഴയകാല വ്യാപാരി ഇസ്​മായിൽ-അലീമ ദമ്പതികളുടെ മകനാണ്​. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ്​ ബയാൻ, അലി ആദം. സഹോദരങ്ങൾ: ഹനീഷ്​ (ദുബൈ), സമീറ, ആരിഫ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.