കോഴിക്കോട്: കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളടക്കം പണിമുടക്കി സമരരംഗത്തിറങ്ങണമെന്ന് എം.കെ.രാഘവൻ എം.പി. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫിസിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. രാജീവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, അഡ്വ. എം. രാജൻ, കെ. അനന്തൻ നായർ, മനോജ് എഡാണി, സുനീഷ് മാമിയിൽ, കെ. ഷാജി, എം.ടി. സേതുമാധവൻ, ടി.എം. ചന്ദ്രൻ, പുത്തൂർ മോഹനൻ, കെ. സുജാത, ടി. നുസ്രത്ത്, പ്രശാന്ത് കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.