വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ സംഗമം

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ബേപ്പൂര്‍ മണ്ഡലം പ്രസിഡൻറും ചെറുവണ്ണൂര്‍ 46ാം ഡിവിഷന്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന എം.എ. ഖയ്യൂമിനെയും മാതാവിനെയും വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സിറ്റി കമ്മിറ്റി കോഴിക്കോട് പുതിയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. നോര്‍ത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് രഘുനാഥ് കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഇസ്മായില്‍ പാലക്കണ്ടി അധ്യക്ഷത വഹിച്ചു. കോർപറേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അയ്യൂബ് കുറ്റിച്ചിറ, നോര്‍ത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഖസ്സാലി വെള്ളയില്‍, സൗത്ത് മണ്ഡലം കമ്മിറ്റി സെക്രട്ടറി കളത്തില്‍ ശുഐബ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.