കക്കയം ടൂറിസം കേന്ദ്രം തുറന്നു

ബാലുശ്ശേരി (കോഴിക്കോട്​): കോവിഡ് കാരണം കഴിഞ്ഞ എഴുമാസക്കാലമായി അടച്ചിട്ട കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വെള്ളിയാഴ്​ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുവരെ അമ്പതോളം സന്ദർശകരെത്തി.
ബോട്ട് സർവിസ് ആരംഭിച്ചിട്ടില്ല. ഭക്ഷണശാലകളും തുറന്നിട്ടില്ല. 14 ജീവനക്കാരുണ്ടെങ്കിലും ഇപ്പോൾ പകുതി പേരെ മാത്രമാണ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മഴയിലും മലയിടിച്ചിലിലും ഡാം സൈറ്റ് റോഡ് പാടെ തകർന്നിരുന്നു. താൽക്കാലിക സംവിധാനമൊരുക്കിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുള്ളത്.
വലിയ വാഹനങ്ങൾക്ക് റോഡിലൂടെയുളള യാത്ര ബുദ്ധിമുട്ടായതിനാൽ ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. സർക്കാറി‍ൻെറ പുനർജനി പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിനായി പദ്ധതിയുണ്ട്. ബോട്ട് സർവിസ്​ വരും ദിവസങ്ങളിൽ തുടങ്ങുമെന്ന് ഹൈഡൽ ടൂറിസം ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.