ചാലിയം: സാമൂഹിരംഗത്ത് സജീവ സാന്നിധ്യമായിരുന്ന രണ്ടു യുവാക്കളുടെ മരണം കടലുണ്ടിക്കാർക്ക് ഞായറാഴ്ച നൊമ്പര ദിനമാക്കി. വട്ടപ്പറമ്പിൽ കീഴില്ലത്ത് ഷിനോദി (39)ൻെറയും കടലുണ്ടി വൈശ്യർ കണ്ടി നൗഷാദി (47)ൻെറയും മരണമാണ് നാടിനെ സങ്കടത്തിലാക്കിയത്. ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളുമായി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലുണ്ടായ ബൈക്ക് അപകടത്തിലാണ് ഷിനോദ് എന്ന ഷിനു മരണത്തിന് കീഴടങ്ങിയത്. പ്രാരബ്ധം നിറഞ്ഞ യൗവന കാലഘട്ടത്തിൽനിന്ന് ജീവിതം പച്ചപിടിച്ചുവരുന്നതിനിടെയാണ് ഷിനു കുടുംബത്തെ അനാഥമാക്കി കടന്നുപോയത്. അപകടത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ആഹ്ലാദത്തിൻെറ തിരുവോണം ആശ്രിതർക്കും നാട്ടുകാർക്കും കണ്ണീരോണമായി. നാലര വർഷത്തെ ചലനമറ്റ ജീവിതത്തിൽനിന്നാണ് കടലുണ്ടി വാക്കടവിന് സമീപം വൈശ്യർ കണ്ടി നൗഷാദ്(47) വിടചൊല്ലിയത്. മണ്ണൂരിൽ നിർമാണ ജോലിക്കിടയിൽ 20 മീറ്ററോളം പൊക്കത്തിൽനിന്ന് നൗഷാദ് നിലംപതിക്കുകയായിരുന്നു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും പിന്നീടുള്ള നാലരവർഷം കഴുത്തിന് താഴെ തളർന്നു കിടപ്പായി. സഹപാഠികളും കൂട്ടുകാരുമൊക്കെ ചേർന്നുള്ള കാരുണ്യത്തിലായിന്നു നൗഷാദിൻെറ തുടർ ജീവിതം. വിദ്യാർഥികളായ മൂന്നു മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ഖബറടക്കം തെക്കുമ്പാട് ജുമാ മസ്ജിദിൽ നടന്നു. ഷിനോദിൻെറ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ എത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.