സൂപ്പർ മാർക്കറ്റിൻെറ ഷട്ടർ തകർത്ത് മോഷണം കടലുണ്ടി: റെയിൽവേ ഗേറ്റിനു സമീപം അപ്കോ സ്ക്വയറിൽ പ്രവർത്തിക്കുന്ന കോയാസ് സൂപ്പർ മാർക്കറ്റ് ഷട്ടറിൻെറ പൂട്ടുതകർത്ത് മോഷണം. ജനറേറ്ററും വിൽപനക്കുവെച്ച വീട്ടുപകരണങ്ങളുമാണ് വെള്ളിയാഴ്ച കടയടച്ച് പോയ ശേഷം മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ ഉടമ കട തുറക്കാൻ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പരാതി നൽകിയതിനെ തുടർന്ന് ബേപ്പൂർ പൊലീസ് എത്തി തെളിവ് ശേഖരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമൻെറ് മേഖലയായതിനാൽ സന്ധ്യക്കു മുമ്പുതന്നെ റോഡുകളെല്ലാം വിജനമാകും. ഇത് സാമൂഹികദ്രോഹികളും മോഷ്ടാക്കളും പ്രയോജനപ്പെടുത്തുകയാണെന്നും നിർത്തലാക്കിയ കടലുണ്ടി പൊലീസ് ഔട്ട്പോസ്റ്റ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.