നടുവണ്ണൂർ: രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ച വാകയാട്ട് ആരോഗ്യ വകുപ്പും പൊലീസും നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം അച്ഛനും മകനുമാണ് കോവിഡ് പോസിറ്റിവായത്. 50ഓളം പേർ മകനുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. കോട്ടൂർ പഞ്ചായത്ത്തല, വാകയാട് നോർത്ത് പതിനൊന്നാം വാർഡ് ആർ.ആർ.ടി യോഗം ചേർന്നു. വാകയാട് നോർത്തിൽ നടന്ന യോഗത്തിൽ വാർഡ് മെംബർ ചേലേരി മമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ, ബാലുശ്ശേരി അഡീഷനൽ പൊലീസ് ഇൻസ്പെക്ടർ സുരേഷ്, ജെ.എച്ച്.ഐ ഉണ്ണികൃഷ്ണൻ, എം.വി. സദാനന്ദൻ, കെ. ഗിരീഷ്, ടി.കെ. ചന്ദ്രൻ, നിസാർ ചേലേരി, എസ്.എൽ. കിഷോർ കുമാർ, പി.കെ. ചന്ദ്രൻ, ഉഷാകുമാരി, മോളി തുടങ്ങിയവർ സംസാരിച്ചു. കണ്ടെയ്ൻമൻെറ് സോണായ വാകയാട്ട് ആരോഗ്യവകുപ്പ് മൈക്ക് പ്രചാരണം നടത്തി. അവശ്യസാധനങ്ങൾക്കു മാത്രമേ പുറത്തുപോകാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവർക്ക് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.