മലയോരത്ത്​ കനത്ത മഴയും ചുഴലിക്കാറ്റും; വീടുകൾ തകർന്നു

r r ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് പ്രദേശത്തുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും ചിരുതയുടെ വീടി​ൻെറ രണ്ടാം നിലയിൽ പാകിയ ഷീറ്റുകൾ പറന്നുപോയി. കുടുംബം ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. മലാംകുന്നിലെതന്നെ ഷക്കീറി​ൻെറ വീടിനു മുകളിലേക്ക് മരം പൊട്ടിവീണ് കേടുപാടുകൾ സംഭവിച്ചു. താഴെ കൂടരഞ്ഞിയിലെ മുതുവാൻ ബായ് ഇസ്മാഇൗലി​ൻെറ നിർമാണം നടന്നു വരുകയായിരുന്ന വീടി​ൻെറ മുകളിൽ പ്ലാവ് പൊട്ടിവീണ് പാരപ്പറ്റും താഴ്ഭാഗത്തെ ഷീറ്റുകളും തകർന്നു. കാറ്റി​ൻെറ ശക്തിയിൽ വളപ്പുകളിലെ വാഴകൃഷികളും ഒടിഞ്ഞിട്ടുണ്ട്. മരം പൊട്ടി വീണ്​ വൈദ്യുതി ബന്ധം പലയിടത്തും തടസ്സപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ കാറ്റ് മുക്കം നഗരസഭയിലെ ഭൂരിഭാഗങ്ങളിലും അടിച്ചുവീശി. കാരശ്ശേരി പഞ്ചായത്തിലെ മൈസൂർ മല പ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തിപ്പെട്ടതിനാൽ തോടുകളും പുഴകളും നിറഞ്ഞു. ഇരുവഴിഞ്ഞിപ്പുഴയുടെ ജലനിരപ്പും കനത്ത മഴയെ തുടർന്ന് ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.