മടവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഒരുഭാഗം കണ്ടെയ്​ൻമെൻറ്​ സോൺ

മടവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഒരുഭാഗം കണ്ടെയ്​ൻമൻെറ്​ സോൺ നരിക്കുനി: മടവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെടുന്ന വാര്‍ഡ് എട്ടില്‍ ഒരാൾക്ക്​ കോവിഡ് പോസിറ്റിവായ സാഹചര്യത്തില്‍ വെള്ളാരംകണ്ടി കെ.പി. നാരായണന്‍ റോഡ് മുതല്‍ പാറക്കപുറായില്‍ പഴയ നഴ്‌സറി വരെയുള്ള പ്രദേശം കണ്ടെയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചു. ഇവിടെ പ്രാഥമിക സമ്പർക്കത്തില്‍പെട്ട എട്ടുപേരും രണ്ടാം സമ്പർക്കത്തില്‍പെട്ട 11 പേരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. ഈ പ്രദേശത്തെ ഗതാഗതം പൂര്‍ണമായി നിരോധിക്കുകയും അവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തുപോകാവൂ എന്നാവശ്യപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.