മാവൂർ: ഗ്രാമപഞ്ചായത്തിൽ ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ ആറുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗത്തിനടക്കം നാലു സ്ത്രീകൾക്കും രണ്ടു പെൺകുട്ടികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ 56കാരന് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച അഞ്ചുപേർ 15ാം വാർഡിൽ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളാണ്. എട്ടാം വാർഡിലുള്ള ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മറ്റൊരു രോഗത്തിന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ഇവർ. ഞായറാഴ്ച നാലാം വാർഡിലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനത്തെതുടർന്ന് മാവൂരിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.