രക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു

രക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു രക്ഷകരായി 'കൈത്താങ്ങ് ; മനോരോഗിയായ യുവാവ് വീടണഞ്ഞു പന്തീരാങ്കാവ്: നാല് ദിവസം മുമ്പ്​ താമരശ്ശേരിയിലെ വീട്ടിൽനിന്ന് കാണാതായ യുവാവിന് പെരുമണ്ണയിലെ 'കൈത്താങ്ങ്' പ്രവർത്തകരുടെ ശ്രമഫലമായി വീടണഞ്ഞു. ബുധനാഴ്ച രാവിലെ പുളിക്കൽതാഴം അങ്ങാടിയിലാണ് നാൽപതിനോടടുത്ത് പ്രായമുള്ള മനോരോഗിയായ യുവാവിനെ ശ്രദ്ധയിൽപെട്ടത്. അങ്ങാടിയിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവാവിനെ പാറചോട്ടിൽ നുഹൈമാൻ, പി.വി.വിനോദ്, ലത്തീഫ് ഗുരുക്കൾ, അബുൽ ഹസൻ എന്നിവർ ചേർന്ന് ഭക്ഷണവും മറ്റും നൽകി സംരക്ഷിക്കുകയായിരുന്നു. യുവാവി​ൻെറ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് താമരശ്ശേരിയിൽ നിന്ന് ബന്ധുക്കൾ പ്രവർത്തകരെ ബന്ധപ്പെട്ടത്. പൊലീസും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട ശേഷമാണ് ബന്ധുക്കൾക്ക് യുവാവിനെ കൈമാറിയത്. മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി പുത്തൻ വസ്ത്രങ്ങളണിയിച്ചാണ് സന്നദ്ധ പ്രവർത്തകർ യുവാവിനെ യാത്രയാക്കിയത്​. (പടം) WED Peru മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ പെരുമണ്ണയിൽനിന്ന് ബന്ധുക്കളെത്തി കൊണ്ട് പോവുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.