പയ്യോളിയിലും തിക്കോടിയിലും ക​െണ്ടയ്​ൻമെൻറ്​ സോൺ

പയ്യോളിയിലും തിക്കോടിയിലും ക​െണ്ടയ്​ൻമൻെറ്​ സോൺ പയ്യോളി: കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പയ്യോളി നഗരസഭയിലെ 31ാം ഡിവിഷനായ അയനിക്കാട് കുരിയാടിതാര, തിക്കോടി പഞ്ചായത്തി​െല ഏഴാം വാർഡ്​ പുറക്കാട്​ കിടഞ്ഞിക്കുന്ന് എന്നീ പ്രദേശങ്ങൾ ക​ണ്ടെയ്ൻ​മൻെറ് സോണായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. കുരിയാടിതാരയിൽ പോസിറ്റിവായ വ്യക്തി വടകര മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ്​. ഇയാൾ പ്രദേശത്തെ എരഞ്ഞിക്കൽ ബാലകൃഷ്ണ​​ൻെറ പലചരക്ക്​ കടയിലും ഹാജി തട്ടുകടയിലും എത്തിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതിനാൽ, ജൂലൈ 19 മുതൽ 25 വരെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ ഹോം ക്വാറൻറീനിൽ ഇരിക്കാനും ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധ​െപ്പടാനും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.