കോവിഡ്: തിരുവമ്പാടിയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ

*സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ സ്ത്രി 15 മുതൽ പുതുപ്പാടിയിലെ വീട്ടിൽ തിരുവമ്പാടി: പഞ്ചായത്തിൽ കോവിഡ് വ്യാപന ആശങ്ക നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. പതിമൂന്നാം വാർഡിലെ (അമ്പലപ്പാറ) 52കാരിക്കാണ്​ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഈ മാസം 15 മുതൽ പുതുപ്പാടി പഞ്ചായത്തിലെ സുഹൃത്തി​ൻെറ വീട്ടിലായിരുന്നു. 22 ന് പുതുപ്പാടിയിലെ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് തിരുവമ്പാടി സ്വദേശിനിയോട് പുതുപ്പാടിയിലെ വീട്ടിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. അബ്​ദുറഹ്മാൻ 'മാധ്യമ'ത്തോടു പറഞ്ഞു. വെള്ളിയാഴ്ച പനിയെ തുടർന്ന് പുതുപ്പാടിയിലെ വീട്ടിൽ നിന്നാണ് തിരുവമ്പാടി സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച തിരുവമ്പാടി സ്വദേശിനിക്ക് 15 മുതൽ തിരുവമ്പാടി പഞ്ചായത്തിലുള്ളവരുമായി ഒരു സമ്പർക്കവുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇവർ ചാത്തമംഗലത്തെ പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.