പരിശോധന നടത്തി

ആയഞ്ചേരി: സമീപ പഞ്ചായത്തുകളിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവള്ളൂർ പഞ്ചായത്തിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനത്തി​ൻെറ ഭാഗമായി തിരുവള്ളൂർ ടൗണിലും പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിലും ആരോഗ്യ വകുപ്പ് വ്യാപക . ടൗണിലെ വിവിധ ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തോടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ശുചിത്വം പാലിക്കാത്തതിനാൽ അടച്ചുപൂട്ടി. കെ.എസ്​.ഇ.ബി ഓഫിസ്, ബാങ്ക്, റേഷൻഷാപ്, പഴം-പച്ചക്കറി കടകൾ, മത്സ്യം, മാംസക്കടകൾ എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വവും സാമൂഹിക അകലവും പാലിക്കാത്തതിനാൽ മുന്നറിയിപ്പ് നൽകുകയും ബോധവത്​കരണം നടത്തുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്കു നേരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. എൻ. ഉഷ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പകടർ പി. അനന്തകൃഷ്ണൻ, ജെ.എച്ച്.ഐമാരായ പ്രസാദ്, ചിഞ്ചു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT