മാവൂരിൽ ഒമ്പതു പേർക്ക് കോവിഡ്

മാവൂർ: ക്വാറൻറീനിൽ കഴിയുന്ന ആളുകൾക്ക് ചെറൂപ്പ ഹെൽത്ത് സൻെററിനു കീഴിൽ നടത്തിയ സ്രവ പരിശോധനയിൽ മാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന നാലുേപർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മാവൂർ സബ് സൻെററിലാണ് കഴിഞ്ഞ ദിവസം സ്രവ പരിശോധന നടന്നത്. പെരുവയലിലെ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്്. സ്ഥിരീകരിച്ചവരെല്ലാം കർശനമായ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരായിരുന്നെന്നും സമ്പർക്ക സാധ്യതയില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. എങ്കിലും വീട്ടിൽ കൂടെയുണ്ടായിരുന്നവരോട് കർശന വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. സ്രവ പരിശോധനക്ക് നേതൃത്വം നൽകിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. നേരത്തേ മാവൂരിൽ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.