സായി സരള ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി

വെള്ളിമാട്കുന്ന്: യാത്രക്കിടെ ആറുമാസം മുമ്പ്​ സ്ഥലം മാറി കോഴിക്കോട്ടെത്തിയ ബംഗളൂരു സ്വദേശിനി സായി സരള (47) ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങി. ചെറിയ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇവരെ കാണാതായതിനാൽ വീട്ടുകാർ പൊലീസിൽ പരാതിനൽകി കാത്തിരിക്കുകയായിരുന്നു. അവശയായി റോഡരികിൽ കണ്ട ഇവരെ പൊലീസ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടായപ്പോൾ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. രോഗം മാറിയിട്ടും പോകാൻ സ്ഥലമില്ലാത്തതിനാൽ ഇവരെ കഴിഞ്ഞ ജനുവരി 27 മുതൽ വെള്ളിമാടുകുന്നിലെ ഗവ. ഷോർട് സ്​റ്റേ ഹോമിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കോട്ടൂളി സ്വദേശി എം. ശിവ​ൻെറ ശ്രമഫലമായാണ് ബന്ധുക്കളെ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.