ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ എസ്.കെ.എസ്.എസ്.എഫിൻെറ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗമായ വിൻ പോയൻറ് അക്കാദമി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ . സ്ഥാപനത്തിൽ പഠിച്ച 134 കുട്ടികളും മികച്ച മാർക്ക് നേടി വിജയിച്ചിരുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 15 കുട്ടികളും ഒമ്പതു വിഷയങ്ങളിൽ എ പ്ലസ് നേടിയ 15 കുട്ടികളും ഉൾെപ്പടെ 30 വിദ്യാർഥികൾക്കാണ് വീടുകളിലെത്തി ഉപഹാരം നൽകിയത്. അബു മൗലവി അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കെ. ഹുസൈൻ ബാഖവി, നെച്ചൂളി മുഹമ്മദ് ഹാജി, സി.കെ. റസാഖ് കൈവേലിമുക്ക്, റസാഖ് തടത്തിമ്മൽ, യു.കെ. ഹുസൈൻ, സഹദ് കൈവേലിമുക്ക്, ടി. അലി ഹുസൈൻ വാഫി എന്നിവർ സംസാരിച്ചു. യു. അബ്ദുൽ ഹസീബ് സ്വാഗതവും ഷാഹിദ് റംസാൻ വെണ്ണക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.