ആയഞ്ചേരി: കോവിഡ്വ്യാപനം വേഗത്തിലായ സാഹചര്യത്തിൽ സന്നദ്ധ വളൻറിയർമാർ പൂർണമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടാവൂവെന്ന് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല. ക്വാറൻറീൻ സൻെററുകളിൽ സഹായം എത്തിക്കുന്നവർ പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തണം. കോവിഡ് ദുരിത മുഖത്ത് ജാഗ്രതയോടെ സേവനരംഗത്തുള്ള വൈറ്റ്ഗാർഡ് വളൻറിയർമാർക്ക് കുറ്റ്യാടി മണ്ഡലം ബഹ്റൈൻ കെ.എം.സി.സി നൽകുന്ന 101 പി.പി.ഇ കിറ്റുകൾ മണ്ഡലം വൈസ് ക്യാപ്റ്റൻ കെ.വി. തൻവീറിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ കാസിം കോട്ടപ്പള്ളി, അശ്റഫ് വി.പി. പൂളക്കൂൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് എം.എം. മുഹമ്മദ്, വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ ഷഫീഖ് ചാലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.