അമൃത്​ മലിനീകരണ പ്ലാൻറ്​: പഠനത്തിന്​ സമിതി

കോഴിക്കോട്: നഗരസഭ അമൃത് പദ്ധതിയിൽ കടപ്പുറത്ത്​ പണിയുന്ന മലിനജല സംസ്കരണ പ്ലാൻറി​ൻെറ​ വിശദ പദ്ധതിരേഖ (ഡി.പി.ആർ) പഠിക്കാനായി സമിതിയെ നിയോഗിച്ചു. സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സമിതിയാണ്​ ഇക്കാര്യത്തിൽ റിപ്പോർട്ട്​ നൽകേണ്ടത്​. പദ്ധതിയുടെ ഡി.പി.ആറിൽ പ്രശ്നമുണ്ടോയെന്നുൾപ്പെടെയുള്ള കാര്യമാണ് സമിതി പരിശോധിക്കുക. മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും പദ്ധതി തുടങ്ങാനായിട്ടില്ല. 116 കോടിയുടെ പദ്ധതി കരാർ വിളിച്ചത് 180 കോടിയായി വർധിച്ചു. ഉയർന്ന തുക വേണമെന്നത്​ കമ്പനി ആവശ്യമാണ്​. വീണ്ടും ടെൻഡർ ചെയ്യാനാണ് പുതിയ തീരുമാനം. പലവട്ടം നീട്ടിയ ശേഷമാണ്​ ഒരു കമ്പനി തയാറായത്. കൃത്യമായ പഠനം നടത്താതെയാണ് ഡി.പി.ആർ തയാറാക്കിയതെന്നും ഭൂമിയുടെ സ്വഭാവം പോലും പരിശോധിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. സാങ്കേതിക വിദ്യയെപ്പറ്റിയും സംശയമുയർന്നു. പ്രതിഷേധങ്ങൾക്കിടെയാണ് ടെൻഡറുമായി മുന്നോട്ടുപോയി ഒന്നും തുടങ്ങാനാവാതെ വന്നത്​. ആവിക്കൽ, കോതി എന്നിവിടങ്ങളിലാണ്​ പ്ലാൻറ്​ പണിയാൻ ഉദ്ദേശിക്കുന്നത്​. തീരദേശസംരക്ഷണ നിയമ പ്രകാരമുള്ള അനുമതി പോലും ലഭിക്കുന്നതിന് മുമ്പായിരുന്നു ടെൻഡറിലേക്ക് കടന്നതെന്നും ആക്ഷേപമുയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.