കിനാലൂർ, കക്കയം പ്രദേശങ്ങൾ തോട്ടപ്പയർ ഭീഷണിയിൽ

ബാലുശ്ശേരി: കിനാലൂർ, കക്കയം ഭാഗങ്ങൾ തോട്ടപ്പയർ ഭീഷണിയിൽ. തലയാട് -കക്കയം റോഡിൽ ഇരുഭാഗങ്ങളിലുമായി വ്യാപകമായി പടർന്നുപന്തലിക്കുന്ന തോട്ടപ്പയർ വള്ളികൾ വാഹന ഗതാഗതത്തിനുതന്നെ ഭീഷണിയാകുമെന്ന നിലയിലായി. ഈ റൂട്ടിലെ വൈദ്യുതി പോസ്​റ്റുകൾ മിക്കതും തോട്ടപ്പയർ വള്ളികളാൽ മൂടപ്പെട്ടിരിക്കയാണ്. വൈദ്യുതി ലൈനുകളിലേക്കും വള്ളികൾ പടർന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അപകടഭീഷണി ഉയർത്തുന്നുണ്ട്​. തലയാട് അങ്ങാടിക്കടുത്ത് കക്കയം റൂട്ടിൽ തോട്ടപ്പയർ പടർന്ന് വൈദ്യുതി ലൈനടക്കം താഴ്ന്നിട്ടുണ്ട്. ടാപ്പിങ്​ തൊഴിലാളികളും കന്നുകാലികളും നിരന്തരം സഞ്ചരിക്കുന്ന വഴി കൂടിയാണിത്. അപകടസാധ്യത ഒളിഞ്ഞുകിടക്കുന്ന ഇക്കാര്യം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കണ്ടതായി ഭാവിക്കാറില്ല. കിനാലൂർ എസ്​റ്റേറ്റിലും തോട്ടപ്പയർ ശല്യമായിരിക്കയാണ്. തെങ്ങ്​ അടക്കമുള്ള കാർഷിക വിളകൾ തോട്ടപ്പയർ വള്ളി പടർന്ന്​നശിച്ചുകൊണ്ടിരിക്കുകയാണ്. ഉഷ സ്​കൂളി​ൻെറ സിന്തറ്റിക് ട്രാക്കും തോട്ടപ്പയർ വള്ളികളാൽ വലയംചെയ്ത നിലയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.