കൂളിമാട് കടവ് പാലം നിർമാണം പുനരാരംഭിച്ചു

clkr+ku blurb പൈലിങ് തുടങ്ങി കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തി​ൻെറ പ്രവൃത്തി പുനരാരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ പൈലിങ്​ തുടങ്ങി. തുടക്കത്തിൽ ഇരുകരയിലെയും പൈലിങ്ങും നിർമാണവുമാണ് നടക്കുക. 2019 മാർച്ചിൽ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച പാലത്തി​ൻെറ നിർമാണം കഴിഞ്ഞ പ്രളയ​േത്താടെയാണ് നിലച്ചത്. തുടർന്ന്, പ്രളയനിരപ്പിനനുസരിച്ച് പാലത്തി​ൻെറ ഡിസൈൻ പുതുക്കണമെന്ന നിർദേശം വന്നതോടെ നിർമാണം പൂർണമായി നിർത്തിവെച്ചു. സെപ്റ്റംബർ മൂന്നിന് ഡിസൈനിങ് വിഭാഗം സ്ഥലം പരിശോധിച്ചതനുസരിച്ച് ഡിസൈനിലും പാലത്തി​ൻെറ ഉയരത്തിലും മാറ്റം വരുത്തുകയും എസ്​​റ്റിമേറ്റ് പുതുക്കുകയുമായിരുന്നു. പുതുക്കിയ എസ്​​റ്റിമേറ്റ് അംഗീകരിക്കുകയും മുഴുവൻ അനുമതിയും ലഭിക്കുകയും ചെയ്തതോടെയാണ് നിർമാണം പുനരാരംഭിച്ചത്. 21.5 കോടിയായിരുന്നു പാലത്തിൻെറ ആദ്യ എസ്​​റ്റിമേറ്റ് 3.5 കോടി രൂപ വർധിപ്പിച്ച് 25 കോടിയുടെ എസ്​​റ്റിമേറ്റാണ് അംഗീകരിച്ചത്. --

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.