ബേപ്പൂർ: വെള്ളിയാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങളും തെങ്ങുകളും വീണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ബേപ്പൂർ ബി .സി റോഡിലെ കക്കാടത്ത് ഭാഗത്തെ ചെറുകുറ്റി വയലിൽ കുണ്ടാട്ടിൽ ബാബുരാജിൻെറ ഓടിട്ട വീടിന് മുകളിൽ രണ്ട് തെങ്ങുകൾ കടപുഴകി വീണു. വീടിൻെറ മേൽക്കൂര പാടെ തകർന്നു. വെള്ളിയാഴ്ച രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയത്തും ഉൾപ്രദേശങ്ങളിലെ നിരവധി ഫലവൃക്ഷങ്ങൾ നശിച്ചിട്ടുണ്ട്.തോട്ടുങ്ങൽ റനീഷിൻെറ ടെറസ് വീടിൻെറ മുകളിൽ പുളിമരം വീണ് നാശനഷ്ടമുണ്ടായി. കക്കാടത്ത് ക്ഷേത്രത്തിനു സമീപം തേക്ക് മരം വീണ് മതിൽ തകർന്നു.മുൻ ഗ്രാമപഞ്ചായത്ത് അംഗം മാധവദാസിൻെറ വീടിന് തൊട്ടടുത്ത വൈദ്യുതി പോസ്റ്റ് കാറ്റിൽ നിലംപതിച്ചു. തോണിച്ചിറ ഭാഗത്ത് മരം വീണ് നിരവധി പോസ്റ്റുകൾ തകർന്നതിനാൽ ബേപ്പൂരിൽ ഏതാനും ഭാഗങ്ങളിൽ വെള്ളിയാഴ്ച പകൽ വൈദ്യുതിബന്ധം പാടെ നിലച്ചു. ബേപ്പൂർ വില്ലേജ് അധികൃതർ നാശനഷ്ടം തിട്ടപ്പെടുത്തി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.