കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ഈങ്ങാപ്പുഴ:. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ ഉൾപ്പെടുത്തി പതിനേഴു ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വയനാടൻകുന്ന് എസ്.സി കോളനി കുടിവെള്ള പദ്ധതി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഒ.കെ.എം. റംല നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് മെംബർ ഷാഫി വളഞ്ഞപാറ, വികസന സമിതി കൺവീനർ കെ.ടി. ഇബ്രാഹിം, ഇ.കെ. സുലൈമാൻ മാസ്​റ്റർ, രാജൻ നമ്പൂരികുന്ന്, പി.പി. വേലായുധൻ, കെ.പി. മജീദ് തുടങ്ങിയവർ പങ്കെടുത്തു. വയനാടൻ കുന്ന് പ്രദേശത്തെ 52 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.