പൊലീസ് അതിക്രമം: ഇന്ന്​ കമീഷണർ ഒാഫിസ്​ മാർച്ച്​ -ബി.ജെ.പി

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ തല്ലിയൊതുക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും പൊലീസ്​ അതിക്രമത്തിനെതിരെ ശനിയാഴ്​ച സിറ്റി പൊലീസ്​ കമീഷണർ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തുമെന്നും ബി.ജെപി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കലക്​ടറേറ്റ്​ മാർച്ച്​ നടത്തിയ യുവമോര്‍ച്ച സംസ്ഥാന നേതാക്കളെ വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. നേതാക്കളടക്കം 18 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവന്‍, ജില്ല സെക്രട്ടറി എം. രാജീവ് കുമാര്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.