മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: നയതന്ത്ര സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അഴിമതിക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്​കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ നടത്തിയ സമരസംഗമം കെ.പി.സി.സി വൈസ് പ്രസിഡൻറ്​ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്​തു. സർക്കാറി​ൻെറ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തും രാജ്യദ്രോഹ പ്രവർത്തനങ്ങളും നടത്തിയവരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയ​ൻെറയും പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറി ശിവശങ്കര​ൻെറയും സ്വർണം കടത്തിയ സ്വപ്ന സുരേഷി​ൻെറയും കോലം കത്തിച്ചു. ജില്ല പ്രസിഡൻറ്​​ ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. വി.പി. ദുൽഖിഫിൽ, പി.പി. നൗഷീർ, എം.പി.എ. സിദ്ദീഖ്, എൻ. ലബീബ്, ശ്രീയേഷ് ചെലവൂർ, ബബിൻരാജ്, സുജിത്ത് ഒളവണ്ണ, വി.ടി. നിഹാൽ, പി.പി. റമീസ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.