റോഡ് ഉദ്ഘാടനം

മണിയൂര്‍: ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡിലെ കണാരന്‍കണ്ടിമീത്തല്‍-കല്ലറക്കണ്ടിത്താഴ റോഡ് പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന്​ 4.90 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. മഴക്കാലത്ത് വെള്ളവും ചളിയും നിറഞ്ഞ്​ ദുഷ്കരമായ പാതയാണിത്. പ്രദേശത്തെ 100 കുടുംബങ്ങള്‍ക്ക് പ്രയോജനമാണ്​ ഈ റോഡ്. പഞ്ചായത്ത് അംഗം ടി. നവനീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഴിക്കണ്ടി ബിന്ദു, എം.കെ. സുധാകരന്‍, കെ.എം. ഗിരീഷ് കുമാര്‍, കെ.എം. രമേശന്‍, ഇ.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.